തിരുവനന്തപുരം: ജില്ലയിലെ മലയിൻകീഴ് ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി.ക്ക് പരാതി പ്രവാഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കെ.പി.സി.സി.യിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200-ൽ അധികം പരാതികൾ ലഭിച്ചു. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ പ്രധാന മുന്നണികളെല്ലാം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വട്ടം കറങ്ങുകയാണ്. എല്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയ ഒറ്റ ജില്ല പോലും നിലവിൽ മുന്നണികൾക്കില്ല.
ചില ജില്ലകളിൽ ഇന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെങ്കിലും മറ്റിടങ്ങളിൽ തർക്കങ്ങൾ പരിഹരിക്കാനായി ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുകയാണ്. ......
പത്തനംതിട്ട: ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ശബരിമലയിലെ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം. നികുതി കുറച്ചതിലൂടെ വില കുറയേണ്ട ഉൽപ്പന്നങ്ങൾക്ക് പോലും വില കൂട്ടി സർക്കാർ തന്നെ തീർത്ഥാടകരെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയാണെന്ന ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച പഴം ജ്യൂസുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും 5 മുതൽ 10 രൂപ വരെയും, കുപ്പിവെള്ളത്തിന് 2 രൂപ വരെയും കുറവ് വരേണ്ടതാണ്. ......
ശബരിമല:പമ്പാനദിയുടെ പുണ്യതീരത്ത് നിന്ന്, മലകയറി സന്നിധാനത്തേക്ക് എത്തിച്ചേരുന്ന ഓരോ അയ്യപ്പഭക്തനും മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേയുള്ളൂ – മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ആ തിരുമുമ്പിൽ നിന്ന് 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് വിളിക്കാൻ... എന്നാൽ ഈ മണ്ഡലകാലത്തിന്റെ ആദ്യനാളുകൾ ആ പുണ്യദർശനത്തിന് സാക്ഷ്യം വഹിച്ചത് കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും തിക്കുമുട്ടലിന്റെയും കഥകളാണ്.
നരകമായി മാറിയ മൂന്നാം നാൾ
നടതുറന്നതിന്റെ മൂന്നാം നാൾ. ......
വാഷിംഗ്ടൺ: അന്താരാഷ്ട്ര ധനകാര്യ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, കഴിഞ്ഞ 25 വർഷത്തിനിടെ ചൈന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾക്ക് ഏകദേശം 2 ട്രില്യൺ ഡോളറിന്റെ (1.98 ട്രില്യൺ ഡോളർ) സാമ്പത്തിക പിന്തുണ രഹസ്യമായി നൽകിയതായി പുതിയ വിശകലനം വെളിപ്പെടുത്തുന്നു.
ഈ നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ഒറ്റത്തവണ സ്വീകർത്താവായി ഉയർന്നുവന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ്. ഏകദേശം 200 ബില്യൺ ആണ് അമേരിക്കയിലേക്ക് ചൈനയിൽ നിന്ന് രഹസ്യമായി ഒഴുകിയെത്തിയത്.
ഷെൽ കമ്പനികളുടെ മറവിൽ
ഈ സാമ്പത്തിക സഹായം ഔദ്യോഗിക രാജ്യങ്ങൾ തമ്മിലുള്ള വായ്പകളായോ സഹായമായോ അല്ല കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ......
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ചു വർഷമായി തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സഹപ്രതികളിൽ പലർക്കും ജാമ്യം ലഭിച്ച സാഹചര്യത്തിൽ, ഉമർ ഖാലിദ് സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ (SLP(Crl) No. ......
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചെന്ന മാധ്യമ വാർത്തകൾ തള്ളി രംഗത്തെത്തി.......
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയായി. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. ......
ന്യൂഡൽഹി: ഇന്ദിരാഭവനിൽ എസ്ഐആർ വിഷയത്തിൽ ദേശീയതല യോഗം ചേർന്നപ്പോൾ, ക്ഷണമുണ്ടായിട്ടും ശശി തരൂർ പങ്കെടുക്കാതിരുന്നതാണ് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ഈ യോഗം തരൂർ ‘ബഹിഷ്കരിച്ചതായി’ രാഷ്ട്രീയവൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടന്ന യോഗം
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി
ആർ സന്ദീപ് അധ്യക്ഷനായി .
സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ......